
മാള : ഹോളി ഗ്രേസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ വാർഷികാഘോഷമായ ഹോളി ഗ്രേസ് ഹോളി ഫെയർ ഫിയസ്റ്റ 24 സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ഹോളി ഗ്രേസ് ഗ്രൂപ്പ് ചെയർമാൻ സാനി എടാട്ടുകാരൻ അദ്ധ്യക്ഷനായി. ഹോളി ഗ്രേസ് സ്ഥാപനങ്ങളുടെ വാർഷിക ദിനാഘോഷം വി.ആർ.സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംരംഭകത്വത്തെക്കുറിച്ച് നടന്ന എഡ്യൂക്കേഷണൽ കോൺക്ലേവ് സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.കെ.ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. സംരംഭകരായ ആഷ ബിനീഷ്, അനഘ ജയൻ, പി.വി.ജീവൻ, പി.ജി.ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് അംഗം പി.കെ.ഡേവിസ് , എ.എ.അഷ്‌റഫ്, ഹോളി ഗ്രേസ് സി.ബി.എസ്.ഇ സ്‌കൂൾ ചെയർമാൻ ബെന്നി ജോൺ അയിനിക്കൽ എന്നിവർ പ്രസംഗിച്ചു.
അദ്ധ്യാപകരും വിദ്യാർത്ഥികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.