 
തൃശൂർ: മാനന്തവാടിയിൽ സംഘർഷം ഒഴിവാക്കുന്നതിന് ഇടപെടൽ നടത്തിയ ആദിവാസി യുവാവിനെ കാറിൽ കെട്ടിയിട്ട് വലിച്ചിഴച്ച് സമൂഹ മന:സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരമായ രീതിയിൽ മനുഷ്യത്വ വിരുദ്ധമായ ആക്രമണം നടത്തിയതിൽ കെ.പി.എം.എസ് അപലപിച്ചു. പട്ടികവിഭാഗ വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിൽ തന്നെ നടന്ന ഈ പൈശാചിക സംഭവത്തെ അതിഗൗരവമായി കാണണം. ആദിവാസി വിഭാഗങ്ങൾക്കെതിരെ ഉണ്ടാകുന്ന പീഢനങ്ങളിലെ ഇരകൾക്ക് കൃത്യമായ നീതി ലഭിക്കാറില്ലെന്നും ഇനിയൊരു മധുമാർ ഉണ്ടാകാൻ പാടില്ലെന്നും പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ആഭ്യന്തര വകുപ്പ് നടപടി സ്വീകരിക്കണമെന്നും കെ.പി.എം.എസ് സംസ്ഥാന സംഘടന സെക്രട്ടറി ലോജനൻ അമ്പാട്ട് ആവശ്യപ്പെട്ടു.