 
തൃശൂർ: കണ്ണാറ വാഴഗവേഷണ കേന്ദ്രം വജ്രജൂബിലി ആഘോഷത്തിന്റെ സമാപന സമ്മേളനം 21ന് വൈകിട്ട് മൂന്നിന് കൃഷിമന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാജൻ അദ്ധ്യക്ഷനാകും. കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ബി.അശോക് മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എമാരായ സനീഷ്‌കുമാർ ജോസഫ്, പി.പി.സുമോദ്, കാർഷിക സർവകലാശാല രജിസ്ട്രാർ ഡോ. എ.സക്കീർ ഹുസൈൻ, ഡയറക്ടർ ഒഫ് റിസർച്ച് ഡോ. മധു സുബ്രഹ്മണ്യം എന്നിവർ പ്രസംഗിക്കും. പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം ഡോ. ജേക്കബ് ജോണും പുതിയ ഉത്പന്നങ്ങളുടെ പുറത്തിറക്കൽ കെ. മദൻകുമാറും നിർവഹിക്കും. രാവിലെ 10.30ന് സെമിനാർ നടക്കും.