 
തൃശൂർ: അർണോസ് സ്മാരകങ്ങളുടെ സംരക്ഷണത്തിൽ സർക്കാരും പുരാവസ്തു വകുപ്പും കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെ അർണോസ് പാതിരി അക്കാഡമിയുടെയും അർണോസ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കേരള പുരാവസ്തു വകുപ്പ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ നടത്തും. നാളെ രാവിലെ 10 ന് പ്രൊഫ. പി.വി. കൃഷ്ണൻനായർ ഉദ്ഘാടനം ചെയ്യും. ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ഫാ. ജോർജ് തേനാടിക്കുളം, അഡ്വ. സി.കെ. കുഞ്ഞിപ്പൊറിഞ്ചു, ഡോ. ജോർജ് അലക്‌സ് തുടങ്ങിയവർ പങ്കെടുക്കും.വാർത്താസമ്മേളനത്തിൽ ഫാ. ജോർജ് തേനാടിക്കുളം, അഡ്വ. ജേക്കബ് പുതുശേരി, ബേബി മൂക്കൻ, പി.എ.എം. ഷെരീഫ്, ജോൺ കള്ളിയത്ത് എന്നിവർ പങ്കെടുത്തു.