തൃശൂർ: പ്രമേഹം കൊണ്ടുള്ള പാദ പ്രശ്‌നങ്ങൾക്ക് പ്രത്യേക പരിചരണം നൽകുന്ന ഡയബറ്റിക് ഫൂട്ട് ക്ലിനിക്ക് അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് മുപ്പത്തിയെട്ടോളം പരാമീറ്റർസ് അടങ്ങിയ രണ്ട് പ്രത്യേക ഡയബറ്റിക് ഫൂട്ട് സ്‌ക്രീനിംഗ് പാക്കേജുകൾ ലഭ്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കാർഡിയോളജി, ഓർത്തോ, ഇന്റേണൽ മെഡിസിൻ, നെഫ്രോളജി എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരെ ഉൾപ്പെടുത്തി ഡയബറ്റിക് മാനേജ്‌മെന്റ് ടീമിനെയും ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുണ്ട്.വാർത്താസമ്മേളനത്തിൽ മെഡിക്കൽ സൂപ്രണ്ട് ഡോ. സജു സാമുവൽ ജേക്കബ്, ഡോ. ജ്യോതിഷ് ആർ. നായർ, ഡോ. ആദിത്യ രംഗരാജൻ എന്നിവർ പങ്കെടുത്തു.