കയ്പമംഗലം: സി.പി.എം നാട്ടിക ഏരിയ സമ്മേളനം ഇന്നു മുതൽ 20 വരെ കയ്പമംഗലത്ത് നടക്കും. 11 ലോക്കലിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 180 പ്രതിനിധികൾ പങ്കെടുക്കും. ഇന്ന് രാവിലെ 10ന് ഗ്രാന്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ ബിജു ഉദ്ഘാടനം ചെയ്യും. സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.വി അബ്ദുൾ ഖാദർ, മുരളി പെരുനെല്ലി എം.എൽ.എ, പി.കെ ചന്ദ്രശേഖരൻ തുടങ്ങിയവർ പങ്കെടുക്കും. 20ന് വൈകീട്ട് നാലിന് കയ്പമംഗലം പന്ത്രണ്ട് ഗ്രാന്റ് ഓഡിറ്റോറിയം പരിസരത്ത് നിന്ന് ബഹുജന റാലിയും ചുവപ്പ് സേനാ മാർച്ചും ആരംഭിക്കും. തുടർന്ന് പൊതുസമ്മേളനം മൂന്ന്പിടിക ബസ് സ്റ്റാൻഡ് പരിസരത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ ബിജു ഉദ്ഘാടനം ചെയ്യും.