photo

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ ഒരു മാസത്തെ ഭണ്ഡാരം വരവായി 4,98,14,314 രൂപ ലഭിച്ചു. ഇതിന് പുറമെ ഒരു കിലോ 795ഗ്രാം 700 മി.ഗ്രാം സ്വർണവും 9 കിലോ 980ഗ്രാം വെള്ളിയും ലഭിച്ചിട്ടുണ്ട്. നിരോധിച്ച രണ്ടായിരം രൂപയുടെ 20 കറൻസിയും ആയിരം രൂപയുടെ ആറ് കറൻസിയും അഞ്ഞൂറിന്റെ 38 കറൻസിയും ഭണ്ഡാരത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്. സി.എസ്.ബി ഗുരുവായൂർ ശാഖയ്ക്കായിരുന്നു ഭണ്ഡാരം എണ്ണിതിട്ടപ്പെടുത്തുന്ന ചുമതല. സ്ഥിരംഭണ്ഡാരത്തിൽ നിന്നുള്ള വരവിന് പുറമേ 3,56,462 രൂപ ഇ ഭണ്ഡാരങ്ങളിൽ നിന്നുള്ള വരവായും ലഭിച്ചിട്ടുണ്ട്.