 
അവണൂർ: ഭരണഘടനയുടെ ലക്ഷ്യം പൂർത്തീകരിക്കണമെങ്കിൽ പ്രാതിനിധ്യ ജനാധിപത്യം നടപ്പിലാവണം എന്ന് അഖിലകരള എഴുത്തച്ഛൻ സമാജം സംസ്ഥാന ജനറൽ സെക്രട്ടറി വി.എ.രവീന്ദ്രൻ. അഖിലകേരള എഴുത്തച്ഛൻ സമാജം അവണൂർ ശാഖ സമാദരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡന്റ് വി.ബി.മുകന്ദൻ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ.കെ.ജയറാം ആമുഖ പ്രഭാഷണവും ജില്ലാ സെക്രട്ടറി ജയകൃഷ്ണൻ ടി.മേപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. ധന്യ രാമചന്ദ്രൻ, വി.ബി.കൃഷ്ണകുമാർ, എം.എൻ.മോഹൻകുമാർ, സി.കെ.വിജയൻ, ജലജ വേണുഗോപാൽ, ഉഷ വിജയൻ തുടങ്ങിയവർ സംസാരിച്ചു.