
തൃശൂർ: കേരള സ്‌കൂൾ ടീച്ചേഴ്‌സ് മൂവ്‌മെന്റ് (കെ.എസ്.ടി.എം) സംസ്ഥാന കമ്മിറ്റി 'ആൽഫ ജനറേഷൻ വിദ്യാർത്ഥികളും അദ്ധ്യാപകനും' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന അക്കാഡമിക് സെമിനാർ 21ന് രാവിലെ 10ന് സാഹിത്യ അക്കാഡമി ചങ്ങമ്പുഴ ഹാളിൽ നടക്കും. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക പ്രവർത്തകൻ കെ.ഇ.എൻ മുഖ്യാതിഥിയാകും. ഡോ. മഹ്മൂദ് ശിഹാബ്, ഡോ. വി.ഹിക്മത്തുല്ല, ജലീൽ മോങ്ങം തുടങ്ങിയവർ പ്രസംഗിക്കും. സാഹിത്യ മത്സര വിജയികൾക്ക് ഉപഹാരം നൽകും. രജിസട്രേഷന് വിളിക്കേണ്ട നമ്പർ 9846463117.