aja

തൃശൂർ: കേന്ദ്രത്തിന്റെ കോർപ്പറേറ്റ് അനുകൂല സാമ്പത്തികനയങ്ങൾ സിവിൽ സർവീസുകളെ ഗുരുതരമായി ബാധിക്കുന്നുവെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷൻ തൃശൂർ ജില്ലാ സമ്മേളനം കുറ്റപ്പെടുത്തി. സ്ഥിരം നിയമനങ്ങൾ ഒഴിവാക്കി കരാർ കാഷ്വൽ നിയമനങ്ങൾ, തസ്തിക വെട്ടികുറക്കൽ തുടങ്ങിയവ സിവിൽ സർവ്വീസിനെ ഇല്ലാതാക്കും. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അപ്‌സര മാധവ് അദ്ധ്യക്ഷനായി. ടി.ആർ. അഭിമന്യു, ഡോ. വി.എം.ഹാരിസ്, അഡ്വ. ടി.ആർ.രമേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ജനുവരി 22ന് അദ്ധ്യാപക സർവീസ് സംഘടന സമരസമിതിയുടെ ആഭിമുഖ്യത്തിൽ പണിമുടക്കും. ഭാരവാഹികൾ: അപ്‌സര മാധവ് (പ്രസിഡന്റ്), ഡോ. കെ.ആർ.അജയ് (സെക്രട്ടറി), ഡോ. ഷിബുകുമാർ (ട്രഷറർ), വനിതാകമ്മിറ്റി: ടി.വി.മഞ്ജുഷ (പ്രസിഡന്റ്), അനഘ ഉണ്ണികൃഷ്ണൻ (സെക്രട്ടറി).