പാവറട്ടി: അഞ്ച് മിനിറ്റിനുള്ളിൽ 22 സൂചികൾ നൂലിൽ കോർത്ത് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്‌സ് സ്‌പെഷ്യൽ ചൈൽഡ് കാറ്റഗറിയിൽ ഇടം നേടി 16 കാരൻ മുഹമ്മദ് ഹസ്ബിൻ ഹസൻ. ചാവക്കാട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഹസ്ബിൻ പാവറട്ടി പാറാട്ടുവീട്ടിൽ ഹസൻ-സൈറ ദമ്പതികളുടെ മൂന്ന് മക്കളിൽ രണ്ടാമനാണ്. മാതാവിന്റെ പിന്തുണയോടെ നിരന്തര പരിശീലനത്തിന്റെയും പ്രയത്‌നത്തിന്റെയും ഫലമായാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് ഹസ്ബിൻ പറഞ്ഞു.