 
അന്തിക്കാട് : അരിമ്പൂർ പൂയ്യാഘോഷം വർണാഭം. വിവിധ ഉത്സവക്കമ്മിറ്റികളിൽ നിന്നായി 17 സെറ്റ് കാവടി ഘോഷയാത്രകൾ പീലിക്കാവടി, പൂക്കാവടി , ചിന്തുകാവടി, തെയ്യം, അനുഷ്ഠാന കലാരൂപങ്ങൾ എന്നിവയുടെ അകമ്പടിയോടെ അരിമ്പൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിലെത്തി പാൽക്കാവടി അഭിഷേകം നടത്തി. ഷണ്മുഖാനന്ദ സമാജം, കോവിൽറോഡ് സെറ്റ്, ശ്രീ വേൽമുരുക കാവടിസമാജം, കൈപ്പിള്ളി, ബാലസമാജം, കിഴക്കേപരയ്ക്കാട്, കൈപ്പിള്ളി പടിഞ്ഞാറ്റുമുറി കാവടിസെറ്റ്, കൈപ്പിള്ളി പൂർവിക സെറ്റ്, യുവജനസമാജം, നടുമുറി പരയ്ക്കാട്, പരയ്ക്കാട് ബാലസമാജം, കായൽറോഡ്, പരയ്ക്കാട് യുവജനസമാജം സെറ്റ്, ശ്രീനാരായണഗുരു പൂർവിക സെറ്റ്, വടക്കുംപുറം യുവജനസംഘം, ആറാംകല്ല് , വേൽമുരുക കാവടി സമാജം, വടക്കുംപുറം, ജനകീയ സമാജം, കൈപ്പിള്ളി തെക്കുംപുറം, അഞ്ചാംകല്ല് കാവടി സമാജം, കരുവാൻ വളവ് വടക്കുംമുറി, എറവ് വടക്കുംമുറി സെറ്റ്, ദേശശക്തി സെറ്റ്, വെളുത്തൂർ എന്നീ സംഘങ്ങൾ അഭിഷേകം നടത്തി. രാവിലെ പൂർവിക സെറ്റ്, കോവിൽ റോഡ് സെറ്റ് എന്നിവയുടെ എഴുന്നള്ളിപ്പുമുണ്ടായി. മൂലക്ഷേത്രത്തിൽ സ്ത്രീകൾ പാൽക്കുടങ്ങൾ എഴുന്നള്ളിച്ചു. ക്ഷേത്രം പ്രസിഡന്റ് കെ.എൻ.ഭാസ്‌കരൻ, സെക്രട്ടറി കെ.എസ്.രമേഷ് എന്നിവർ നേതൃത്വം നൽകി.