
തൃശൂർ: സാംസ്കാരിക തലസ്ഥാനമായ തൃശൂരിലേക്കും സാന്നിദ്ധ്യം വിപുലീകരിച്ച് ലുലു ഗ്രൂപ്പ് . ഹൈലൈറ്റ് മാളിൽ ലുലു ഡെയ്ലി തുറന്നു. 52,000 സ്ക്വയർ ഫീറ്റിലുള്ള ലുലു ഡെയ്ലിയിൽ ദൈനംദിന ഉത്പന്നങ്ങളുടെ വൈവിദ്ധ്യമാർന്ന ശേഖരമാണ് ഒരുക്കുന്നത്. ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ.അഷറഫ് അലി ഉദ്ഘാടനം ചെയ്തു. ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി.സുലൈമാൻ മുഖ്യാതിഥിയായി.
തൃശൂർ നഗരത്തിന് കരുത്ത് പകരുന്നതാണ് ലുലുവിന്റെ സാന്നിദ്ധ്യമെന്നും നേരിട്ടും അല്ലാതെയും ആയിരത്തിലേറെ പേർക്ക് തൊഴിൽ ലഭിക്കുമെന്നും ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ.അഷറഫ് അലി പറഞ്ഞു. ഇറക്കുമതി ചെയ്ത വിദേശ ഉത്പന്നങ്ങളുടെ വ്യത്യസ്ത ശൃംഖലയും ഡെയ്ലിയിലുണ്ട്.  വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ അടുക്കളയും റെഡി ടു ഈറ്റ് സ്റ്റാളും ലൈവ് കിച്ചൺ കൗണ്ടറും 'ദി ഈറ്ററി' ഡൈനിംഗ് ഏരിയയും ഒരുക്കിയിട്ടുണ്ട്.  പ്രത്യേക ഓഫറുമുണ്ട്.
ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഇ.ഒ ആൻഡ് ഡയറക്ടർ എം.എ.നിഷാദ്, ലുലു ഗ്രൂപ്പ് ഡയറക്ടർ ഫഹാസ് അഷറഫ്, സി.ഒ.ഒ രജിത്ത് രാധാകൃഷ്ണൻ, ലുലു ഇന്ത്യ മാൾസ് ഡയറക്ടർ ഷിബു ഫിലിപ്പ്സ്, സി.എഫ്.ഒ കെ.സതീഷ്, റീജ്യയണൽ ഡയറക്ടർ സാദിഖ് കാസിം, ബയിംഗ് ഹെഡ് ദാസ് ദാമോദരൻ, ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ, തൃശൂർ ലുലു ഡെയ്ലി ജനറൽ മാനേജർ രാധാകൃഷ്ണൻ, ഹൈലൈറ്റ് മാൾ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.