nyuna

തൃശൂർ: ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആഭിമുഖത്തിൽ സംഘടിപ്പിച്ച ന്യൂനപക്ഷ കമ്മിഷൻ ന്യൂനപക്ഷ അവകാശ ദിനാചരണം മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ എ.എ.റഷീദ് അദ്ധ്യക്ഷത വഹിച്ചു. അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത്, പൗരസ്ത്യ കൽദായ സുറിയാനി സഭ മെത്രാപ്പോലീത്ത മാർ ഓഗിൻ കുര്യക്കോസ്, സ്വതന്ത്ര സുറിയാനി സഭാ അധ്യക്ഷൻ സിറിൽ മാർ ബസേലിയസ്, മേയർ എം.കെ.വർഗീസ്, സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ എം.കെ സക്കീർ, ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ന്യൂനപക്ഷ കമ്മിഷൻ അംഗങ്ങളായ എ.സൈഫുദ്ദീൻ, പി.റോസ, കോർപ്പറേഷൻ കൗൺസിലർ റെജി ജോയ് ചാക്കോള, ജൈന സമുദായ പ്രതിനിധി എം.എ രാജേഷ്, ബുദ്ധമത പ്രതിനിധി ഹരിദാസ് ബോധ്, ഡെപ്യൂട്ടി കളക്ടർ സനീറ കബീർ എന്നിവർ പങ്കെടുത്തു. മാദ്ധ്യമ പ്രവർത്തകൻ ടി എം ഹർഷൻ മുഖ്യ പ്രഭാഷണം നടത്തി. ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടർ സഫ്‌ന നാസറുദ്ദീൻ സ്വാഗതവും, കേരള ന്യൂനപക്ഷ കമ്മിഷൻ മെമ്പർ സെക്രട്ടറി എച്ച്.നിസാർ നന്ദിയും പറഞ്ഞു.