santa

വടക്കാഞ്ചേരി: ക്രിസ്മസ് നവവത്സര ആഘോഷത്തെ വരവേറ്റ് വടക്കാഞ്ചേരി. 24 ന് വ്യാപാരി വ്യവസായി സമൂഹവും വടക്കാഞ്ചേരി ഫൊറോന ദേവാലയും സംയുക്തമായി നത്താലെ ഫെസ്റ്റ് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 5 ന് ഓട്ടുപാറയിൽ നിന്ന് ആരംഭിക്കുന്ന കരോൾ ഘോഷയാത്രയിൽ നൂറ് കണക്കിന് പാപ്പമാർ അണിനിരക്കും. വാദ്യമേളങ്ങൾ, നിശ്ചല ദൃശ്യങ്ങൾ ഉണ്ടാകും. വടക്കാഞ്ചേരി പള്ളി ഹെബ്രോൻ ഹാളിൽ സമാപിക്കും. സമ്മേളനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർ മാൻ പി.എൻ. സുരേന്ദ്രൻ അദ്ധ്യക്ഷനാകും. ഡയാലിസിസ് രോഗികൾക്കായി വടക്കാഞ്ചേരി ഫൊറോന മാതൃവേദി നൽകുന്ന സാമ്പത്തിക സഹായ വിതരണം നടക്കും. വാർത്താസമ്മേളന ത്തിൽ ഫാ. വർഗീസ് തരകൻ , അജിത് കുമാർ മല്ലയ്യ , ഇ.കെ.കുമാരൻ, പ്രകാശ് ചിറ്റിലപ്പിള്ളി പങ്കെടുത്തു.