flag-off

നന്തിക്കര: പറപ്പൂക്കര പഞ്ചായത്തിൽ ജീവനം പദ്ധതിയുടെ ഭാഗമയി പാലിയേറ്റീവ് രോഗികൾക്കായി ഉല്ലാസയാത്ര സംഘടിപ്പിച്ചു. 'ന്നാ നമുക്കൊരു ട്രിപ്പ് പോകാം' എന്ന പേരിൽ സംഘടിപ്പിച്ച ഉല്ലാസയാത്ര കെ.കെ.രാമചന്ദ്രൻ എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.അനൂപ് അദ്ധ്യക്ഷനായി. കൊച്ചി മെട്രോ, തൃപ്പുണ്ണിത്തുറ ഹിൽ പാലസ് എന്നിവിടങ്ങൾ സന്ദർശിച്ച് മറൈൻ ഡ്രെെവിൽ ബോട്ട് യാത്രയും നടത്തിയാണ് 51 പേരടങ്ങിയ സംഘം മടങ്ങിയത്.