
വടക്കാഞ്ചേരി : ആന ചികിത്സകനും, വിഷവൈദ്യനുമായിരുന്ന കുമ്പളങ്ങാട് പരേതനായ അവണപ്പറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാടിന്റെ പത്‌നി കാഞ്ഞൂർ മന ശ്രീദേവി അന്തർജ്ജനം ( 88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ എട്ടിന് സ്വവസതിയിൽ നടക്കും. മക്കൾ: ഡോ:എ.എം.ശങ്കരൻ നമ്പൂതിരിപ്പാട് (റിട്ട.ഗവ: ആയുർവേദ സീനിയർ മെഡിക്കൽ ഓഫീസർ, ഇന്ത്യൻ സിസ്റ്റം ഒഫ് മെഡിസിൻ ), ഗിരിജ കെ.ഭട്ടതിരിപ്പാട്. മരുമക്കൾ: മഞ്ജു ശങ്കരൻ (സ്വർണത്തുമന, അവണപ്പറമ്പ് ആയുർവേദിക്‌സ്), കെ.പി.സി.കൃഷ്ണൻ ഭട്ടതിരിപ്പാട് ( റിട്ട: ധനലക്ഷ്മി ബാങ്ക് ഉദ്യോഗസ്ഥൻ, തന്ത്രി, കുന്നത്തൂർ പടിഞ്ഞാറേടത്ത് മന).