photo
1

തിരുവില്വാമല: ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിലെ ഈ വർഷത്തെ ലക്ഷാർച്ചന ഏകാദശി മഹോത്സവം ഫെബ്രുവരി 15 ന് ആരംഭിച്ച് 24ന് സമാപിക്കും. ഏകാദശിയോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുവാൻ താല്പര്യമുള്ളവർ 2025 ജനുവരി 5 ന് മുൻപ് അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കുമ്പോൾ ഏത് കലാ പരിപാടിയാണ് അവതരിപ്പിക്കുന്നതെന്നും മുൻ പരിചയം സംബന്ധിച്ച വിവരങ്ങളും അംഗങ്ങളുടെ വിവരങ്ങളും ഉൾപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് തിരുവില്വാമല ദേവസ്വം ഓഫീസുമയി ബന്ധപ്പെടുക. അപേക്ഷകൾ അയക്കേണ്ട വിലാസം: മാനേജർ,തിരുവില്വാമല ദേവസ്വം,തിരുവില്വാമല: 680588. ഫോൺ 94 47 21 52 75.