 
തൃശൂർ : കോ ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ചും ധർണയും മുൻ എം.എൽ.എ ടി.വി.ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. സഹകരണ പെൻഷൻ പരിഷ്‌കരണം റിപ്പോർട്ട് തള്ളുക, ക്ഷാമബത്ത പുനഃസ്ഥാപിക്കുക, മിനിമം പെൻഷനും പരമാവധി പെൻഷനും വർദ്ധിപ്പിക്കുക, മെഡിക്കൽ അലവൻസ് വർദ്ധിപ്പിക്കുക, സ്‌പെഷ്യൽ അലവൻസ് അനുവദിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. ഇ.എം.ശ്രീധരൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ടി.മോഹനൻ, കെ.എം.ചാക്കോ , സി.എൽ.റാഫേൽ , എം.ഐ.വർഗീസ്, കെ.രവീന്ദ്രൻ , ജോസഫ് പൂമല , പി.രാമചന്ദ്രൻ, എം.എൻ.ശശിധരൻ, പി.മോഹൻ ദാസ് ,സി.വി.രംഗനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു