 
മാള: ഇന്ത്യ ദക്ഷിണ കൊറിയ ആർട്ട് എക്‌സ്‌ചേഞ്ച് പ്രോജക്റ്റ് ഇന്ന് മുതൽ 27 വരെ മാള
ജിബി ഫാമിൽ നടക്കും.കെക്കേയെല്ലം ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പരിപാടി. ഇരു രാജ്യങ്ങളിലെയും 20 കലാകാരന്മാർ പങ്കെടുക്കും. കലാകാരന്മാർ മാള, കൊടുങ്ങല്ലൂർ,തൃശൂർ എന്നിവിടങ്ങളിലെ പ്രധാനപ്പെട്ട പൗരാണിക ഇടങ്ങൾ സന്ദർശിക്കും. പരമ്പരാഗത കലാരൂപങ്ങൾ ആസ്വദിക്കാൻ അവസരമൊരുങ്ങും.
ക്രോസ് കൾച്ചറൽ കല സംവാദങ്ങളിലൂടെ സാംസ്‌കാരിക ഐക്യദാർഢ്യം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. പ്രാദേശിക വിദ്യാർത്ഥികൾക്കായി ശിൽപ്പശാലകളും കലാപരിപാടികളും നടക്കും. കലാ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും യുവ പ്രതിഭകളെ വളർത്തുന്നതിനുമാണ് പരിപാടി ലക്ഷ്യമിടുന്നതെന്ന് ഫൗണ്ടേഷൻ ഡയറക്ടർ ബിനോയ് വർഗീസ് പറഞ്ഞു .