
മുളങ്കുന്നത്തുകാവ്: തൃശൂർ ഗവ. മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ സജ്ജമായ മാക്‌സിലോഫേഷ്യൽ സർജറി അത്യാഹിത വിഭാഗം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എൻ.അശോകൻ ഉദ്ഘാടനം നിർവഹിച്ചു. ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി.എം.ഷമീന, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.രാധിക, ഡെപ്യുട്ടി സൂപ്രണ്ട് ഡോ. പി.വി.സന്തോഷ്, എ.ആർ.എം.ഒ ഡോ. ടി.ജി.ഷിബി, എച്ച്.ഒ.ഡി ഡോ. കെ.ജയകുമാർ എന്നിവർ സന്നിഹിതരായി. വാഹനാപകടങ്ങളിലും വീണും മറ്റുമുള്ള അത്യാഹിതങ്ങളിൽ മുഖം, വായ ഉൾപ്പെട്ട അവയവങ്ങളിൽ ദ്രുത ചികിത്സ നൽകുവാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.