അന്തിക്കാട്: ശ്രീനാരായണ ഭക്തോത്തം എം.പി. മൂത്തേടത്ത് സ്മൃതി ആദരവും അനുസ്മരണ യോഗവും ഇന്ന് രാവിലെ 10.30ന് കണ്ടശ്ശാംകടവ് മാങ്ങാട്ടുകര മൂത്തേടത്ത് കന്യകാ മഹേശ്വരി ക്ഷേത്രം ഹാളിൽ നടക്കും. സർവധർമ്മ സമഭാവന കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന അനുസ്മരണ യോഗം എൻജിനിയർ ടി.വി. വസുമിത്രൻ ഉദ്ഘാടനം ചെയ്യും. കൂട്ടായ്മ ചെയർമാൻ തലശ്ശേരി സുധാകർ ജി അദ്ധ്യക്ഷനാകും. ഡോ. സി.പി. പ്രിൻസ് മുഖ്യപ്രഭാഷണവും ഗുരുധർമ്മ പ്രചാരകരെ ആദരിക്കൽ സ്വാമി സരേശ്വരാനന്ദയും നിർവഹിക്കും. സന്തോഷ് മലമ്പുഴ, വി. ചന്ദ്രൻ മണലി, ടി.കെ. ഗംഗാധരൻ, പി.എസ്. ശിവപാൽ, സി.കെ. ഗിരിജ തുടങ്ങിയവർ പങ്കെടുക്കും.