വടക്കാഞ്ചേരി: പാർളിക്കാട് നൈമിഷാരണ്യത്തിലെ പരമതത്ത്വസമീക്ഷാ സത്ര വേദിയിൽസ്ഥാപിക്കാനുളള ഭാഗവതഗ്രന്ഥം വെങ്ങിണി ശ്ശേരി നാരായണാശ്രമ തപോവനത്തിൽ നിന്ന് എത്തിച്ചു. സ്വാമി ഭൂമാനന്ദതീർഥ ഭദ്രദീപം തെളിയിച്ച് ആരതി ഉഴിഞ്ഞ് ഹാരാർപ്പണം നടത്തി. സ്വാമി നിർവിശേഷാനന്ദതീർത്ഥ, സത്രസമിതി ട്രഷറർ ഐ.വിജയകുമാർ എന്നിവർ പങ്കെടുത്തു. സത്രസമിതി ഭാരവാഹികളായ ഇ.ഉണ്ണികൃഷ്ണൻ, രാജൻ പാടൂക്കാട്, വി.സുരേഷ്‌കുമാർ, കെ.വി.രാധാകൃഷ്ണൻ, കെ.കെ.രാധാകൃഷ്ണൻ, പി.എം.ലാലു എന്നിവർ നേതൃത്വം നല്കി.