inauguration
1

മാള: ഹോളിഗ്രേസ് അക്കാഡമി ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ നേതൃത്വത്തിൽ ദേശീയതല മാനേജ്‌മെന്റ് മീറ്റ് 'ലെഗാഡോ 2കെ24' ഹോളി ഗ്രേസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ നടന്നു. അഹമ്മദാബാദ് ഐ.ഐ.എം പ്രൊഫസർ ഡോ. ബിജു വർക്കി ഉദ്ഘാടനം നിർവഹിച്ചു. ഹോളിഗ്രേസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റിയൂഷൻ ചെയർമാൻ സാനി എടാട്ടുകാരൻ, ജനറൽ സെക്രട്ടറി ബെന്നി ജോൺ ഐനിക്കൽ എന്നിവർ സംസാരിച്ചു. രാഹുൽ ഈശ്വർ, അഗ്രിം പ്രകാശ്, ഗജേന്ദ്ര സിംഗ് രാജ്പുരോഹിത്, ജിംബ്‌സാ വി. എബ്രഹാം എന്നിവർ മുഖ്യാതിഥിയായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 500ലധികം വിദ്യാർത്ഥികൾ എട്ടു മുഖ്യ മത്സരങ്ങളിൽ പങ്കെടുത്തു. 'ബെസ്റ്റ് മാനേജർ പട്ടം തിരുവനന്തപുരം സി.ഇ.ടി കോളേജിലെ ഡോ. അരവിന്ദ് എസ്. അശോക് നേടി. ഫാഷൻഷോയിൽ വിജയിച്ചത് കൊല്ലം ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഫാഷൻ ടെക്‌നോളജിയാണ്.