തൃശൂർ: ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത സുപ്രീം കോടതി നടപടിയിൽ ആഹ്‌ളാദം പ്രകടിപ്പിച്ച് തൃശൂരിൽ പൂര പ്രേമികൾ ആഹ്‌ളാദ പ്രകടനം നടത്തി. മണികണ്ഠനാൽ പരിസരത്ത് നിന്ന് മേള പ്രമാണി കിഴക്കൂട്ട് അനിയൻമാരാരെ പൊന്നാടയണിച്ചായിരുന്നു പ്രകടനം ആരംഭിച്ചത്. തുടർന്ന് സ്വരാജ് റൗണ്ട് ചുറ്റി കോർപറേഷൻ പരിസരത്ത് സമാപിച്ചു. ചെറുശേരി കുട്ടൻ മാരാർ, കൗൺസിലർ എൻ.പ്രസാദ്, വിനോദ് കണ്ടേംകാവിൽ, ബൈജു താഴേക്കാട്, രവി തിരുവമ്പാടി എന്നിവർ നേതൃത്വം നൽകി.