santhosh
1

മാള: സി.പി.എം മാള ഏരിയാ സെക്രട്ടറിയായി ടി.കെ. സന്തോഷിനെ തിരഞ്ഞെടുത്തു. ഇതു രണ്ടാം തവണയാണ് സന്തോഷ് ഏരിയാ സെക്രട്ടറിയാകുന്നത്. പുത്തൻചിറ കണ്ണിക്കുളങ്ങര സ്വദേശിയാണ്. പുത്തൻചിറ ലോക്കൽ കമ്മിറ്റിയിൽ നിന്നുള്ള ആളാണ്. കോണത്തുകുന്നിൽ നടന്ന ഏരിയാ സമ്മേളനം 21 അംഗ ഏരിയാ കമ്മിറ്റിയെയും ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. സി.എസ്. രഘു, യു.കെ. പ്രഭാകരൻ, സി. ധനുഷ് കുമാർ, കെ.വി. ഉണ്ണിക്കൃഷ്ണൻ, പി.ആർ. രതീഷ്, വി.എൻ. രാജേഷ്, എം.എം. നൗഷാദ്, ടി.കെ. സതീശൻ, കെ.ആർ. ജോജോ, സിന്ധു ജയൻ, എം.സി. ഷാജു, ഉണ്ണിക്കൃഷ്ണൻ കുറ്റിപ്പറമ്പിൽ, ശ്യാമള അയ്യപ്പൻ, അയ്യപ്പൻ, ടി.കെ. ഉണ്ണിക്കൃഷ്ണൻ, ടി.എസ്. പുഷ്പൻ, ഐ.എൻ. ബാബു, ഐ.എസ്. അക്ഷയ്, കെ.വി. ഡേവിസ്, സന്ധ്യ നൈസൻ, സാന്ദ്ര മോഹൻ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.