 
തൃശൂർ : വിയ്യൂർ സെൻട്രൽ ജയിലിൽ ക്രിസ്മസ് ആഘോഷം നടന്നു. ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് സന്ദേശം നൽകി. വിദേശി തടവുകാരനും ചേർന്ന് കേക്ക് മുറിച്ചു. അമല നഴ്‌സിംഗ് സ്റ്റുഡന്റ്‌സ് കരോൾ ഗാനങ്ങൾ കോർത്തിണക്കി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. നൈജീരിയൻ തടവുകാരൻ ഒക്കാഫോർ ഈസെ ഇമ്മാനുവൽ ബിഷപ്പിന് കേക്ക് നൽകി. സൂപ്രണ്ട് കെ.അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സൂപ്രണ്ട് ഹാരിസ്, വെൽഫയർ ഓഫീസർമാർ സാജി സൈമൺ, ബേസിൽ എല്യാസ്, ഫാ.തോമസ് വാഴക്കാല എന്നിവർ സംസാരിച്ചു .