കയ്പമംഗലം: മതിലകത്ത് വഴിയാത്രക്കാരിയുടെ ദേഹത്ത് ദേശീയപാത നിർമ്മാണ കമ്പനിയുടെ ക്രെയിൻ കയറി അപകടമുണ്ടായ സംഭവത്തിൽ പ്രതിഷേധിച്ച് മതിലകത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധപ്രകടനം. അപകടങ്ങൾ തടയുന്നതിലും ദേശീയപാത നിർമ്മാണ കമ്പനിയെ നിയന്ത്രിക്കുന്നതിലും സർക്കാരിന്റെയും പഞ്ചായത്തിന്റെയും അനാസ്ഥ തുടരുന്നതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധമുയർത്തി. പ്രസിഡന്റ് കിറ്റോ ജോസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി സി.എസ്.രവീന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്ര് സുനിൽ പി.മേനോൻ, മണ്ഡലം പ്രസിഡന്റ് ടി.എസ്.ശശി, അഖിൽ പി.മേനോൻ എന്നിവർ സംസാരിച്ചു. ജെസിൻ മാൻഡസ്, സന്ദീപ്, രജനീഷ് പാലപ്പറമ്പിൽ, കെ.എ.സുധീർ, കെ.ജെ.ജോഷി, ഷനീഷ് എന്നിവർ നേതൃത്വം നൽകി.