kodiyeri
മുണ്ടൂർ പരിശുദ്ധ കർമ്മല മാത ദൈവാലയത്തിൽ തിരുന്നാളിനുള്ള കൊടിയേറ്റ കർമ്മം ഇരിങ്ങാലക്കുട രൂപതാ അദ്ധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ നിർവഹിക്കുന്നു.

മുണ്ടൂർ: പരിശുദ്ധ കർമ്മല മാത ദൈവാലയത്തിൽ വിശുദ്ധ സെബാസ്റ്റ്യനോസിന്റെയും വിശുദ്ധ ഔസേപ്പ് പിതാവിന്റെയും തിരുന്നാളിന് ഇരിങ്ങാലക്കുട രൂപതാ അദ്ധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ തിരുനാൾ കൊടിയേറ്റകർമ്മം നിർവഹിച്ചു. തുടർന്ന് ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന, പ്രദക്ഷിണം എന്നിവയും നടന്നു. എല്ലാ ദിവസവും വൈകിട്ട് അഞ്ചരയ്ക്ക് ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന, പ്രദക്ഷിണം എന്നിവയുണ്ടാകും. ഡിസംബർ 27, 28, 29, 30 ദിവസങ്ങളിലാണ് തിരുന്നാൾ. ഇടവക വികാരി റവ. ഫാ.ബാബു അപ്പാടൻ, അസിസ്റ്റന്റ് വികാരി റവ. ഫാ.ഗോഡ്‌വിൻ കിഴക്കൂടൻ, ജനറൽ കൺവീനർ ടി.എൽ.ഷാജു, സി.എ.പോൾ, പി.കെ.മിറാഷ്, ബെന്നി ജോസഫ്, ജോഷി വെള്ളറ, സെബി വേലുക്കാരൻ തുടങ്ങിയവർ നൽകും.