
മണ്ണുത്തി: വനം വകുപ്പ് പ്രഖ്യാപിച്ച വന നിയമ ഭേദഗതി ബിൽ കർഷക ദ്രോഹവും കൊടിയ വഞ്ചനയുമാണെന്ന് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോയ് കെ.ദേവസി ആരോപിച്ചു. മണ്ണുത്തി മഹാത്മാ സ്‌ക്വയറിൽ നടന്ന സമര സദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു. കർഷക കോൺഗ്രസ് ഒല്ലൂർ മണ്ഡലം പ്രസിഡന്റ് വാസു ആദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി മെമ്പർ മിനി വനോദ്, പണഞ്ചേരി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.എൻ.വിജയകുമാർ, ജില്ലാ സെക്രട്ടറി കെ.പി.എൽദോസ്, കെ.ടി.എബ്രഹാം, മുത്തു തങ്ങൾ, ജോബി ജേക്കേബ്, രാമചന്ദ്രൻ പുഞ്ചടത്ത്, കെ.പി.പൗലോസ്, ഷോണി പുളിക്കൻ, ബി.എസ്.എഡിസൺ, ജോളി ജോർജ്, ബിജു ഇടപ്പാറ, റോയ് മാത്യു, പ്രവീൺ രാജു, മനോജ് പുഷ്‌കർ തുടങ്ങിയവർ പ്രസംഗിച്ചു.