 
മാള: മാള കാർമൽ കോളേജിലെ സസ്യശാസ്ത്ര വിഭാഗവും ഐ.ഐ.സി, ഐ.ക്യു.എ.സി എന്നിവയും ചേർന്ന് അന്തർദേശീയ സെമിനാർ സംഘടിപ്പിച്ചു. ആസ്‌ട്രേലിയയിലെ ഹാക്കറ്റ് പ്രൊഫസറും യു.എം.എ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് അഗ്രികൾച്ചർ ഡയറക്ടറുമായ പ്രൊഫ. കടമ്പോട്ട് എച്ച്.എം. സിദ്ദിഖ് ഉദ്ഘാടനവും'ഭക്ഷ്യസുരക്ഷയ്ക്കും പോഷകാഹാരത്തിനും ഭാവിയിലെ സ്മാർട്ട് വിളകൾ'എന്ന വിഷയത്തിൽ ക്ലാസും നയിച്ചു. പ്രിൻസിപ്പൽ ഡോ. സി. റിനി റാഫേൽ അദ്ധ്യക്ഷയായി. ഡോ. കെ.ബി. ബിന്ദു, ഡോ. സിഞ്ചുമോൾ തോമസ്, ഡോ. ജിയോ ജോസഫ്, ഡോ. ടി.ടി. ധന്യതോമസ് എന്നിവർ പ്രസംഗിച്ചു.