no-drugs

തൃശൂർ: ലഹരി മുക്ത കേരളത്തിനായി ജനജാഗ്രത സന്ദേശവുമായി മദ്യ വിമോചന മഹാ സഖ്യത്തിന്റെ നേതൃത്വത്തിൽ കാസർകോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന വാഹന പ്രചാരണ ജാഥ ഇന്ന് നീലേശ്വരത്ത് നിന്ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.മഞ്ജുഷയുടെ നേതൃത്വത്തിൽ നടത്തുന്ന ജാഥ രാവിലെ 10ന് ഡോ. മങ്ങാട് ഖാദർ ഉദ്ഘാടനം ചെയ്യും. ജാഥ 27ന് തൃശൂർ ജില്ലയിൽ പര്യടനം നടത്തും. എൽ.ഡി.എഫ് സർക്കാരിന് വീണ്ടും അധികാരം ലഭിച്ചാൽ കേരളം ദുരന്തത്തിന് സാക്ഷിയാകേണ്ടി വരുമെന്ന് ഇവർ കുറ്റപ്പെടുത്തി. പ്രസിഡന്റ് ഇ.എ.ജോസഫ്, സി.ഐ.അബ്ദുൾ ജബ്ബാർ, കെ.എ.മഞ്ജുഷ, എം.അബ്ദുൾ റഷീദ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.