
തൃശൂർ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ദേശീയ തലത്തിലെ റാങ്കിംഗ് മാതൃകയിൽ കേരളത്തിൽ ഏർപ്പെടുത്തിയ സർവകലാശാലാ റാങ്കിംഗിൽ കൊച്ചിൻ യൂണിവേഴ്‌സിറ്റി ഒന്നാമത്. കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (കെ.ഐ.ആർ.എഫ്) സംവിധാനത്തിലെ പ്രഥമ റാങ്കുകൾ മന്ത്രി ഡോ.ആർ.ബിന്ദുവാണ് പ്രഖ്യാപിച്ചത്. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ തിരു. യൂണിവേഴ്‌സിറ്റി കോളേജും എൻജിനിയറിംഗ് കോളേജിൽ തിരു.എൻജിനിയറിംഗ് കോളേജും ഒന്നാമതെത്തി.
സർവകലാശാല റാങ്കുകൾ (രണ്ട് മുതൽ പത്ത് വരെ ക്രമത്തിൽ) : കേരള, മഹാത്മാഗാന്ധി, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണി., കാലിക്കറ്റ്, കണ്ണൂർ, കേരള അഗ്രികൾച്ചറൽ യൂണി., കേരള യൂണിവേഴ്‌സിറ്റി ഒഫ് ഫിഷറീസ് ആൻഡ് ഓഷൻ സ്റ്റഡീസ്, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല കാലടി, നാഷണൽ യൂണിവേഴ്‌സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്.
ആർട്‌സ് ആൻഡ് സയൻസ് കോളജ് (രണ്ട് മുതൽ പത്ത് വരെ ക്രമത്തിൽ): എറണാകുളം രാജഗിരി കോളജ് ഒഫ് സോഷ്യൽ സയൻസസ്, എറണാകുളം സെന്റ് തെരേസാസ്, കോഴിക്കോട് സെന്റ് ജോസഫ്, കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ്, ചങ്ങനാശേരി ബെഞ്ചമിൻസ്, തൃശൂർ വിമല, ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ്, കോതമംഗലം മാർ അത്തനേഷ്യസ്, കോട്ടയം സി.എം.എസ്, എറണാകുളം മഹാരാജാസ്. 50 സ്ഥാപനങ്ങളുടെ ബാൻഡ് പട്ടികയും തയാറാക്കി.
എൻജിനിയറിംഗ് കോളേജ് (ക്രമത്തിൽ- രണ്ട് മുതൽ പത്ത് വരെ): തൃശൂർ ഗവ. എൻജി. കോളേജ്, കൊല്ലം ടി.കെ.എം കോളേജ് ഒഫ് എൻജി., എറണാകുളം രാജഗിരി സ്‌കൂൾ ഒഫ് എൻജി. ആൻഡ് ടെക്‌നോളജി, കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഒഫ് എൻജി., കോട്ടയം സെന്റ്ഗിറ്റ്‌സ് കോളേജ് ഒഫ് എൻജി., പാലക്കാട് എൻ.എസ്.എസ് കോളേജ് ഒഫ് എൻജി., എറണാകുളം ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി, കോട്ടയം അമൽ ജ്യോതി കോളേജ് ഒഫ് എൻജി., പാലായി സെന്റ് ജോസഫ് കോളേജ് ഒഫ് എൻജി. ആൻഡ് ടെക്‌നോളജി. 15 സ്ഥാപനങ്ങളുടെ ബാൻഡ് പട്ടികയും തയാറാക്കി.
ടീച്ചർ എജ്യുക്കേഷൻ സ്ഥാപനങ്ങളിൽ
കോഴിക്കോട് ഗവ. കോളേജ് ഒന്നാമത്
തൃശൂർ: കേരളത്തിലെ മികച്ച ടീച്ചർ എജ്യുക്കേഷൻ സ്ഥാപനങ്ങളിൽ ഒന്നാം റാങ്ക് കോഴിക്കോട് ഗവ. കോളേജ് ഒഫ് ടീച്ചർ എജ്യുക്കേഷന്. കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (കെ.ഐ.ആർ.എഫ്) പ്രകാരമുള്ള റാങ്കുകൾ മന്ത്രി ഡോ.ആർ.ബിന്ദു തൃശൂരിൽ ഇന്നലെയാണ് പ്രഖ്യാപിച്ചത് . മറ്റ് റാങ്കുകൾ:
ടീച്ചർ എജ്യുക്കേഷൻ :( രണ്ട് മുതൽ പത്ത് വരെ ക്രമത്തിൽ): കോഴിക്കോട് ഫറോക്ക് ട്രെയിനിംഗ് കോളേജ്, കണ്ണൂർ മടമ്പം പി.കെ.എം കോളേജ് ഒഫ് എജ്യുക്കേഷൻ, എറണാകുളം സെന്റ് ജോസഫ് കോളേജ് ഒഫ് ടീച്ചർ എജ്യുക്കേഷൻ ഫോർ വുമൺ, തിരുവനന്തപുരം ശ്രീനാരായണ ട്രെയിനിംഗ് കോളേജ്, കോട്ടയം പാലാ സെന്റ് തോമസ് കോളേജ് ഒഫ് ടീച്ചർ എജ്യുക്കേഷൻ, കൊല്ലം കർമല റാണി ട്രെയിനിംഗ് കോളേജ്, മൂത്തകുന്നം എസ്.എൻ.എം ട്രെയിനിംഗ് കോളേജ്, പത്തനംതിട്ട തിരുവല്ല ടൈറ്റസ് ടീച്ചേഴ്സ്, എറണാകുളം നാഷണൽ കോളേജ് ഫോർ ടീച്ചർ എജ്യുക്കേഷൻ. 28 സ്ഥാപനങ്ങളുടെ ബാൻഡ് പട്ടികയും തയാറാക്കി.
നഴ്സിംഗ് കോളേജ്: തിരുവനന്തപുരം ഗവ. കോളേജ് ഒഫ് നഴ്സിംഗ്. ഒമ്പത് സ്ഥാപനങ്ങളുടെ ബാൻഡ് പട്ടിക തയാറാക്കി.
അഗ്രികൾച്ചറൽ ആൻഡ് അലൈഡ് കോളേജ്: പൂക്കോട് കോളേജ് ഒഫ് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ്, കോളേജ് ഒഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് മണ്ണുത്തി, ഫോറസ്ട്രി കോളേജ് തൃശൂർ, കാർഷിക കോളേജ് വെള്ളായണി, കോളേജ് ഒഫ് അഗ്രികൾച്ചർ വെള്ളാനിക്കര.