
തൃശൂർ: രുചി വൈവിദ്ധ്യങ്ങളുടെ കേയ്ക്കുകളുമായി നിപ്മറിലെ ഭിന്നശേഷികുട്ടികളുടെ കേക്ക് ഫെസ്റ്റ്. ജീവിതത്തിന്റെ പരിമിതികളിലും അവരുടെ കേയ്ക്കിന്റെ രുചി കുറഞ്ഞില്ല എന്ന് തെളിയിക്കുന്നതായിരുന്നു നിപ്മർ കേയ്ക്ക് ഫെസ്റ്റ്. ഒരു വർഷത്തോളം അവരുടെ പരിമിതികൾക്കുള്ളിലെ ശ്രമമായിരുന്നുവത്. റിച്ച് പ്ലം കേയ്ക്ക്, ക്യാരറ്റ് ഡേറ്റസ് കേയ്ക്ക്, പൈനാപ്പിൾ ടീ കേയ്ക്ക് ഉൾപ്പടെ രുചികരമായ പതിനൊന്നോളം വൈവിധ്യമായ കേയ്ക്കുകളാണ് അവരുടെ പവലിയനിലുള്ളത്. തൃശൂർ സിവിൽ സ്റ്റേഷൻ പരിസരത്താണ് കേയ്ക്ക് ഫെസറ്റ്. ഇന്ന് അവസാനിക്കും. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഒാർഡിനേറ്റർ ഡോ. യു.സലിൽ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ ടി.ജി.അഭിജിത്, നിപ്മർ എക്‌സിക്യുട്ടീവ് ഡയറക്ടർ സി.ചന്ദ്രബാബു എന്നിവർ പങ്കെടുത്തു.