udgadanam

കോടാലി: ശ്രീനാരായണ വിദ്യാമന്ദിർ സെൻട്രൽ സ്‌കൂൾ വാർഷികാഘോഷം ഗുരപ്രഭ 2024 ചലച്ചിത്ര താരം ശ്രീഷ്മ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ഒ.സി.വിജയൻ ദീപപ്രജ്ജ്വലനം നടത്തി. സ്‌കൂൾ മാനേജർ സി.ജി.രാജൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ പി.എസ്.ഉഷ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രസ്റ്റ് രക്ഷാധികാരികളായ സജീവ് വെട്ടിയാട്ടിൽ വിശിഷ്ടാതിഥിയെ ആദരിച്ചു. മോഹനൻ വടക്കേടത്ത് സമ്മാനദാനം നടത്തി. ഇ.എൻ.ശശി, സി.പി.ഉണ്ണികൃഷ്ണൻ, ഐ.ആർ.ബാലകൃഷ്ണൻ, സഞ്ജു സുബി, ബിന്ദു ഗോപിനാഥ്, സൗമി സണ്ണി എന്നിവർ പ്രസംഗിച്ചു. സ്‌കൂളിൽ നിന്നും വിരമിക്കുന്ന ജിവനക്കാരി ശാന്തകുമാരിയെ ട്രസ്റ്റ് ട്രഷറർ കെ.യു.ദിവ്യപ്രകാശ് ആദരിച്ചു. വൈസ് പ്രിൻസിപ്പൽ വി.ആർ.അനു, ബിനി ഗംഗാധരൻ, ഒ.എസ്.സൂര്യഗായത്രി എന്നിവർ നേതൃത്വം നൽകി.