
തൃശൂർ: ചങ്ങാത്ത മുതലാളിത്തത്തിന്റെ ദാസന്മാരെ താഴെയിറക്കാൻ തൊഴിലാളികളുടെ സംഘടിതശക്തിയ്ക്ക് കഴിയുമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് പറഞ്ഞു. എ.ഐ.ടി.യു.സി വടക്കൻ മേഖലാ പ്രക്ഷോഭ പ്രചാരണ ജാഥയ്ക്ക് തൃശൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റൻ കൂടിയായ അദ്ദേഹം. തൊഴിലും കൂലിയും സാമൂഹ്യസുരക്ഷയും ഉറപ്പുവരുത്തുക, കേന്ദ്രത്തിന്റെ സംസ്ഥാനദ്രോഹനയം തിരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് എ.ഐ.ടി.യു.സി സംസ്ഥാന കൗൺസിൽ 17ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിന് മുന്നോടിയായുള്ള തൊഴിലാളി പ്രക്ഷോഭ ജാഥയാണ് തൃശൂരിൽ സമാപിച്ചത്. സി.പി.ഐ ജില്ലാ കൗൺസിലംഗം സാറാമ്മ റോബ്‌സൺ അദ്ധ്യക്ഷയായി. പി. ബാലചന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയായി. കെ.കെ അഷ്‌റഫ്, കെ.ജി ശിവാനന്ദൻ, കെ.മല്ലിക, വിജയൻ കുനിശ്ശേരി, കെ.സി. ജയപാലൻ തുടങ്ങിയവർ പ്രസംഗിച്ചു.