 
പഴുവിൽ: ഗോകുലം പബ്ലിക് സ്‌കൂളിന്റെ ആനുവൽ ഡേ സെലിബ്രേഷൻ'പ്രണവാഗ്‌നിക 2024 സീസൺ രണ്ട്'ആഘോഷിച്ചു. ചലച്ചിത്ര നടൻ ദിലീപ് ആഘോഷം ഉദ്ഘാടനം ചെയ്തു. ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ അദ്ധ്യക്ഷനായി. കുട്ടികൾ തന്നെ ഡിസൈൻ ചെയ്ത പരിപാടിയുടെ മികവ് പോലെ പഠനനിലവാരത്തിലും സ്‌കൂളിന് കൈവന്ന ഉയർച്ചയെ ദിലീപ് അഭിനന്ദിച്ചു. സ്‌കൂൾ വിദ്യാർത്ഥികളുടെ കുടുംബത്തിലെ 80 കഴിഞ്ഞവരെ ആദരിച്ചു. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, സ്‌കൂൾ പ്രിൻസിപ്പൽ കെ.ആർ. അഭിലാഷ്, കറസ്‌പോണ്ടന്റ് ധനജ സലീഷ്, അഡ്മിനിസ്‌ടേറ്റീവ് ഓഫീസർ ശ്രീജ ബോസ്, വാർഡ് അംഗം എൻ.എൻ. ജോഷി തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപ്രകടനം അരങ്ങേറി.