vahanam
1

ഇരിങ്ങാലക്കുട : തൃശൂർ- കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ കോൺക്രീറ്റ് റോഡ് നിർമ്മാണം നടക്കുന്ന ഇടത്ത് ഗതാഗത നിയന്ത്രണം തെറ്റിച്ച് വാഹനങ്ങൾ സഞ്ചരിക്കുന്നത് ഗതാഗത കുരുക്കുണ്ടാക്കുന്നതായി പരാതി. വെള്ളാങ്ങല്ലൂർ ഭാഗത്തും ഇരിങ്ങാലക്കുട മാപ്രാണം ഭാഗത്തുമാണ് കോൺക്രീറ്റ് റോഡ് നിർമ്മാണം നടന്നു വരുന്നത്. ഇവിടങ്ങളിലെല്ലാം തൃശൂരിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് ഒറ്റവരി ഗതാഗതമാണ് അനുവദിച്ചിട്ടുള്ളത്. എതിർദിശയിൽ നിന്നും കാറുൾപ്പെടെയുള്ള വാഹനങ്ങൾ കയറി വരുന്നത് മൂലം സ്വകാര്യ ബസുൾപ്പടെയുള്ള വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ പലപ്പോഴും വിഘാതം സൃഷ്ടിക്കാറുണ്ട്. ഇത്തരത്തിൽ കുരുക്കിൽ അകപ്പെടുന്ന ബസുകൾ പിന്നീട് സമയക്രമം പാലിക്കാൻ വേഗത്തിൽ ഓടുന്നത് അപകടങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ഗതാഗത നിയന്ത്രണം തെറ്റിക്കുന്നവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.