 
കൊടുങ്ങല്ലൂർ : പുല്ലൂറ്റ് ഗുരുശ്രീ പബ്ലിക് സ്‌കൂളിന്റെ 29-ാമത് വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി : വി.കെ. രാജു ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം പഠനം മാത്രമല്ല അതിനനുബന്ധമായ പ്രവർത്തനങ്ങളൂം ഉൾപ്പെട്ടതായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എസ്.ഡബ്ലി.യു.സി പ്രസിഡന്റ് എൻ.എസ്. അനിൽ അദ്ധ്യക്ഷനായി. എസ്.എൻ. മിഷൻ വൈസ് ചെയർമാൻ ഇ.എസ്. രാജൻ, എസ്.എൻ. മിഷൻ മാനേജരും സെക്രട്ടറിയുമായ ദീപക് സത്യപാലൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ പി.എൻ. വിനയചന്ദ്രൻ, ട്രഷറർ കെ.കെ. സിദ്ധാർഥൻ, പി.കെ. സുരേന്ദ്രൻ, കെ.എ. ശശാങ്കൻ, വൈസ് പ്രിൻസിപ്പൽ ഭാഗ്യ പി. മേനോൻ, പ്രിൻസിപ്പൽ കെ.ജി. ഷൈനി, സ്‌കൂൾ ഹെഡ്‌ഗേൾ ടി.എ. നന്ദ, ഹെഡ് ബോയ് അഹമ്മദ് യാസിൻ ഹുസൈൻ എന്നിവർ സസാരിച്ചു. സ്‌കൂൾ തലത്തിലും സഹോദയ മത്സരങ്ങളിലും മികച്ച നിലവാരം പുലർത്തിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 8606536702, 9744476830.