pul

തൃശൂർ: വേലൂർ ഫൊറോന മാതൃവേദിയുടെ നേതൃത്വത്തിൽ തിരുകുടുംബ വേഷധാരികളായ ആയിരം കുട്ടികൾ അവതരിപ്പിക്കുന്ന ജീവനുള്ള പുൽക്കൂടും ആയിരം അമ്മമാർ ആലപിക്കുന്ന കരോൾ ഗാനവും മുണ്ടത്തിക്കോട് ക്രിസ്തുരാജ പള്ളിയിൽ 23ന് വൈകീട്ട് അഞ്ചിനു നടക്കും. ഗോ ടു ബത്‌ലഹേം എന്നു പേരിട്ടിരിക്കുന്ന പരിപാടിയുടെ ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റെക്കാഡ് ശ്രമംകൂടിയാണിതെന്ന് ഫാ. ഡേവിസ് ചിറമ്മൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തെരഞ്ഞെടുക്കുന്ന എട്ടു കുട്ടികൾക്ക് സ്വർണനാണയം സമ്മാനമായി നൽകും. വലിയ എൽഇഡി സ്‌ക്രീൻ ജീവനുള്ള ക്രിസ്മസ് തിരുകുടുംബങ്ങൾക്കു പിറകിൽ ദൃശ്യവിസ്മയം തീർക്കും. സംഗീതസാന്ദ്രമായ വിവിധ പരിപാടികൾ അരങ്ങേറും. പത്രസമ്മേളനത്തിൽ ഫാ. എസ്.ജെ.ആൻ, ബിജു പോൾ, ജൂലി ടിസറെന്റ്, ഷിജി ജോയ് എന്നിവർ പങ്കെടുത്തു.