
എരുമപ്പെട്ടി: ഇടയ്ക്ക വിദ്വാൻ തിച്ചൂർ മോഹനൻ ഒന്നാം അനുസ്മരണ ദിനവും 'തൗര്യത്രികം' കലാക്ഷേത്രം ഉദ്ഘാടനവും ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിച്ചു. ഗാനരചയിതാവ് കെ.ബി. ഹരിനാരായണൻ സന്നിഹിതനായി. തിച്ചൂർ മോഹനൻ അനുസ്മരണ സമ്മേളനം 'സ്മൃതിമോഹനം' പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം ചെയ്തു. സ്മൃതിമോഹനം പ്രഥമ പുരസ്‌കാരങ്ങൾ കലാമണ്ഡലം ക്ഷേമാവതി, എൻ.ലതിക, ചോറ്റാനിക്കര വിജയൻ മാരാർ എന്നിവർക്ക് നൽകി. യു.ആർ.പ്രദീപ് എം.എൽ.എ അദ്ധ്യക്ഷനായി. വരവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുനിത വിശിഷ്ടാതിഥിയായി. എൻ.പി.വിജയകൃഷ്ണൻ പ്രഭാഷണം നടത്തി. കരിയന്നൂർ നാരായണൻ നമ്പൂതിരി, സന്തോഷ് കൈലാസ്, സി.സജിത്ത്, ടി.എ.ബാബുരാജ്, വിപിൻ കുടിയേടത്ത് എന്നിവർ നേതൃത്വം നൽകി.