photo
1

പാവറട്ടി: ചാർലി ചാപ്ലിന്റെ ഓർമ്മയ്ക്കായി പാലുവായ് സെന്റ് ആന്റണീസ് യു.പി. സ്‌കൂളിൽ ദേവസൂര്യ കലാവേദി ചാപ്ലിൻ ചലച്ചിത്രോത്സവം സംഘടിപ്പിച്ചു. ദേവസൂര്യ ഗ്രാമീണ ചലച്ചിത്രോത്സവ ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് വിദ്യാലയത്തിൽ ചാർലി ചാപ്ലിൻ അനുസ്മരണവും ചലച്ചിത്രോത്സവവും സംഘടിപ്പിച്ചത്. ഗുരുവായൂർ നഗരസഭ കൗൺസിലർ മെഹ്രൂഫ് ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവൽ ഡയറക്ടർ റാഫി നീലങ്കാവിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. സിസ്റ്റർ നോയൽ, ആന്റോ പാലയൂർ , റെജി വിളക്കാട്ടുപാടം, എ.എ.ദാസൻ, ജെയ്‌സൺ അറക്കൽ, സിദ്ദീഖ് കൈതമുക്ക്,പ്രദീപ് എന്നിവർ പ്രസംഗിച്ചു. മോഡേൺ ടൈംസ്, ദി കിഡ് എന്നീ സിനിമകൾ പ്രദർശിപ്പിച്ചു.