park

കൊരട്ടി: ആറ്റപ്പാടം എസ്.കെ.എം എൽ.പി സ്‌കൂളിൽ കാതിക്കുടം നീറ്റ ജലാറ്റിൻ കമ്പനിയുടെ സി.എസ്.ആർ ഫണ്ടിൽ നിന്ന് അനുവദിച്ച 3.65 ലക്ഷം രൂപ ചെലവിൽ നിർമിച്ച കിഡ്‌സ് പാർക്ക് കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ഷിമ സുധിൻ അദ്ധ്യക്ഷത വഹിച്ചു. ശിൽപ്പി രാമകൃഷ്ണനെ ജില്ലാ പഞ്ചായത്ത് അംഗം ലീല സുബ്രഹ്മണ്യൻ ആദരിച്ചു. എ.ഇ.ഒ പി.ബി.നിഷ, നീറ്റ ജലാറ്റിൻ കമ്പനി ജനറൽ മാനേജർ പോളി സെബാസ്റ്റ്യൻ, സി.എസ്.ആർ വിഭാഗം മാനേജർ എബി നെൽസൺ, സ്‌കൂൾ പ്രധാനാദ്ധ്യാപിക കെ.പി.ഷീബ, പൂർവ വിദ്യാർത്ഥി ലാലുമോൻ ചാലക്കുടി, സമാജം പ്രസിഡന്റ് വി.പി.ഷാജു എന്നിവർ പ്രസംഗിച്ചു.