 
തൃശൂർ: പൊലീസും മേട്ടോർ വാഹന വകുപ്പും ഇ- ചെലാൻ മുഖേന നൽകിയിട്ടുള്ള ട്രാഫിക് ഫൈനുകളിൽ 2021 മുതൽ പിഴ അടയ്ക്കാൻ സാധിക്കാത്തതും നിലവിൽ കോടതിയിൽ ഉള്ളതുമായ ചലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള എല്ലാ ചലാനുകളും പിഴയൊടുക്കി തുടർ നടപടികളിൽ നിന്നും ഒഴിവാക്കുവാൻ സിറ്റി ജില്ലാ പൊലീസും മേട്ടോർ വാഹന വകുപ്പും അദാലത്ത് സംഘടിപ്പിക്കുന്നു.സിറ്റി ജില്ലാ പൊലീസ് കൺട്രോൾ റൂമിൽവച്ച് 27,28,29 എന്നീ തീയതികളിൽ സംഘടിപ്പിക്കുന്ന അദാലത്തിൽ രാവിലെ 10 മണി മുതൽ വൈകീട്ട് 4.00 മണി വരെ ഹൈറോഡിലുള്ള പഴയ കണ്ട്രോൾ റൂമിൽ പിഴ ഒടുക്കാം. വിവരങ്ങൾക്ക് 04872424193, 9188963108 .