photo
1

ചാവക്കാട്: ഇരട്ടപ്പുഴ ഉദയ വായനശാലയുടെ 2024ലെ ഉദയ സാഹിത്യ പുരസ്‌കാര സമർപ്പണം തിങ്കളാഴ്ച നടക്കും.വൈകിട്ട് 3.30ന് ഇരട്ടപ്പുഴ രാമീസ് റീജൻസിയിൽ എഴുത്തുകാരൻ കെ.പി. രാമനുണ്ണി പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.വി. അബ്ദുൾ ഖാദർ മുഖ്യാതിഥിയാകും. സംവിധായകൻ കെ.ബി. മധു, എഴുത്തുകാരൻ മനോഹരൻ പേരകം എന്നിവർ വിശിഷ്ടാതിഥികളാകും. കെ.എൻ.വിനീഷിന്റെ നിഴൽപ്പോരു, ഷനോജ് ആർ. ചന്ദ്രന്റെ കാലൊടിഞ്ഞ പുണ്യാളൻ, ഷൈലന്റെ രാഷ്ട്രമീമാംസ എന്ന കൃതിയുമാണ് പുരസ്‌കാരത്തിന് അർഹമായത്.11,111 രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്‌കാരമെന്ന് വായനശാല പ്രസിഡന്റ് ആച്ചി ബാബു സെക്രട്ടറി വലീദ് തെരുവത്ത് എന്നിവർ അറിയിച്ചു.