 
തൃശൂർ: നാരായണൻ നമ്പ്യാരുടെ ചരമ വാർഷികത്തോടനുബന്ധിച്ച് സ്മാരക സമിതിയുടെ നേതൃത്വത്തിൽ 24,25 തീയതികളിൽ ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യഭൂമിയിൽ വച്ച് ഗുരുസ്മൃതി വാദ്യോത്സവമായി നടത്തും. കലാമണ്ഡലം സതീശൻ, കലാനിലയം ഉണ്ണികൃഷ്ണൻ,കലാമണ്ഡലം അച്യുതാനന്ദൻ, കലാമണ്ഡസം പ്രസന്ന, കലാമണ്ഡലം കൃഷ്ണകുമാർ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിക്കും. മിഴാവൊലി, മിഴാവ് തായമ്പക, സെമിനാർ എന്നിവ നടക്കും. 25 ന് ആചാര്യ വന്ദനം, ഇരട്ട തായമ്പക, ചാക്യാർക്കൂത്ത് , പാഠകം, ശൂർപ്പൻഖാങ്കം കൂടിയാട്ടം. വൈകിട്ട് നാലിന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. കലാമണ്ഡലം അച്യുതാനന്ദൻ, രമേശൻ നമ്പീശൻ, കലാമണ്ഡലം വിജയ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.