 
തിരുവില്വാമല: വിരണ്ടോടി പരിഭ്രാന്തി പരത്തിയ കാളയെ ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം പിടിച്ചു കെട്ടി. പാമ്പാടി മൃഗാശുപത്രിയിലെ സർജൻ രാമു സ്ഥലത്തെത്തി കാളയെ മയക്കുവാനുള്ള ഇൻജെക്ഷൻ നൽകിയ ശേഷമാണ് പിടിച്ചുകെട്ടാനായത്. പഞ്ചായത്തു വൈസ് പ്രസിഡന്റ് എം.ഉദയൻ, രാമചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കാളയെ പിടികൂടിയത്. ഒരുവർഷത്തോളമായി അലഞ്ഞുതിരിയുന്ന 4 വയസു പ്രായമുള്ള കാള ശല്യമായിരുന്നെന്നു നാട്ടുകാർ പറയുന്നു. കാളയുടെ ദേഹത്തുള്ള മുറിവുകൾക്ക് ചികിത്സ നൽകി. കാളയെ ഏതെങ്കിലും സുരക്ഷിത സ്ഥലത്തേക്ക് മാറ്റാനും പഞ്ചായത്തു അധികൃതർ തീരുമാനിച്ചു. ഇത്തരത്തിൽ അലഞ്ഞുനടക്കുന്ന കന്നുകാലികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്ന ആവശ്യം ശക്തമാകുകയാണ്.