photo
1


തൃശൂർ: ഡി.സി.സി പ്രസിഡന്റിനെ ഉടൻ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിട്ടും നടപടിയാകാത്തതിൽ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ പ്രതിഷേധമുയരുന്നു. ചില നേതാക്കൾ രഹസ്യ നീക്കവുമായി എ.ഐ.സി.സി നേതൃത്വത്തെ സമീപിച്ചതാണ് പ്രതിസന്ധിക്ക് കാരണം. പ്രസിഡന്റ് സ്ഥാനത്തു നിന്ന് തന്നെ മാറ്റണമെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി അറിയിച്ചിട്ടും അന്തിമ തീരുമാനമെടുക്കാൻ സാധിച്ചിട്ടില്ല. പ്രവർത്തകരെയും നേതാക്കളെയും നേരിട്ട് കാര്യങ്ങളറിയിക്കുന്നതിന്റെ ഭാഗമായി നാളെ രാവിലെ 11ന് ജില്ലാ കോൺഗ്രസ് നേതൃത്വ യോഗം വിളിച്ചെന്ന് വി.കെ. ശ്രീകണ്ഠൻ അറിയിച്ചു.യോഗത്തിൽ മണ്ഡലം ബ്ലോക്ക് പ്രസിഡന്റുമാർ, ഡി.സി.സി ഭാരവാഹികൾ, കെ.പി.സി.സി ഭാരവാഹികൾ, മെമ്പർമാർ, മുതിർന്ന നേതാക്കൾ, പോഷക സംഘടന ജില്ലാ പ്രസിഡന്റുമാർ എന്നിവരും പങ്കെടുക്കും.