പാവറട്ടി: സി.പി.എം മണലൂർ ഏരിയാ സമ്മേളനത്തിന് തുടക്കമായി. പ്രതിനിധി സമ്മേളന നഗറിൽ പി.കെ.അരവിന്ദൻ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി അംഗം എം.കെ.കണ്ണൻ ഉദ്ഘാടനം ചെയ്തു. വി.ജി.സുബ്രഹ്മണ്യൻ രക്തസാക്ഷി പ്രമേയവും വി.എൻ.സുർജിത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ ഡോ. സി.എൽ.ജോഷി സ്വാഗതം പറഞ്ഞു. ഏരിയാ സെക്രട്ടറി സി.കെ.വിജയൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ടി.വി.ഹരിദാസൻ, വി.ജി.സുബ്രഹ്മണ്യൻ, ഗീത ഭരതൻ, ആഷിഖ് വലിയകത്ത് എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്തിക്കും. സംസ്ഥാന കമ്മിറ്റി അംഗം ബേബി ജോൺ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ മുരളി പെരുനെല്ലി, കെ.വി.അബ്ദുൽ ഖാദർ, ടി.കെ.വാസു എന്നിവർ പങ്കെടുക്കും. നാളെ വൈകിട്ട് നാലിന് പാവറട്ടി മനപ്പടിയിൽ നിന്ന് ചുവപ്പുസേന മാർച്ചും ബഹുജന പ്രകടനവും ആരംഭിക്കും. കെ.കെ.ശങ്കരൻ നഗറിൽ (പാവറട്ടി ബസ്‌ സ്റ്റാൻഡ്) പൊതുസമ്മേളനം നടക്കും. കണ്ടൽ കാടിന്റെ പേരിൽ പെരിങ്ങാട് പുഴ പ്രദേശം റിസർവ് വനമായി പുറപ്പെടുവിച്ച കരട് വിജ്ഞാപനം പിൻവലിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് സമ്മേളനം ആവശ്യപ്പെട്ടു. കനോലി കനാലിലും പെരിങ്ങാട് പുഴയിലും കുമിഞ്ഞു കൂടിയ മണ്ണും ചെളിയും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കണമെന്നും ആവശ്യപ്പെട്ടു.