varshikam
വി.കെ മോഹനൻ കാർഷിക സംസ്കൃതി ജനറൽ ബോഡി യോഗത്തിൽ വി.എസ്. സുനിൽകുമാർ പ്രസംഗിക്കുന്നു

തൃശൂർ: നെല്ലിന്റെ താങ്ങുവില കിലോയ്ക്ക് 35 രൂപയാക്കി വർദ്ധിപ്പിക്കണമെന്ന് വി.കെ മോഹനൻ കാർഷിക സംസ്‌കൃതി ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. നിലവിൽ 28.20 രൂപയാണ്. കേന്ദ്ര സർക്കാരിന്റെ വിഹിതം 23 രൂപയും സംസ്ഥാനവിഹിതം 5.20 രൂപയുമാണ്. ഇത് അപര്യാപ്തമാണ്. കേന്ദ്ര സർക്കാർ നാമമാത്രമായി തുക വർദ്ധിപ്പിക്കുമ്പോൾ സംസ്ഥാന വിഹിതം കുറഞ്ഞു വരികയാണ്. ചെലവിലും വർദ്ധനയുണ്ടാവുന്ന സാഹചര്യമുണ്ട്. സംസ്‌കൃതി ചെയർമാൻ അഡ്വ. വി.എസ് സുനിൽ കുമാർ അദ്ധ്യക്ഷനായി. ഭാരവാഹികൾ: അഡ്വ. വി.എസ് സുനിൽകുമാർ (ചെയർമാൻ), കെ.കെ രാജേന്ദ്രബാബു (കൺവീനർ), സിജോ പൊറത്തൂർ (ട്രഷറർ), കെ അരവിന്ദാക്ഷൻ മേനോൻ (കോഓർഡിനേറ്റർ).